പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ.ചാവക്കാട് കടപ്പുറം വില്ലേജ് തൊട്ടാപ്പ് ദേശം പണിക്കവീട്ടിൽ മൊയ്തുട്ടി മകൻ മുഹ്‍സിനാണ് പിടിയിലായത്. പ്രതി ജോലിചെയ്യുന്ന സ്കൂളിലെ വിദ്യാർത്ഥിനിയെയാണ് ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിമൽ.വി.വിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പ്രീത ബാബു, സിവിൽ പോലീസ് ഓഫീസർമാരായ രജനീഷ്, അരുൺ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Leave A Comment