ക്രൈം

ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ

കൊച്ചി: കോതമംഗലത്ത് യുപി സ്വദേശിനിയായ ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മയെന്ന് പൊലീസ്. സ്വന്തം കുട്ടിയല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്ന് രണ്ടാനമ്മ പൊലീസില്‍ മൊഴി നല്‍കി. കൊലപാതക സമയത്ത് പിതാവ് അജാസ്ഖാന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് മൊഴി. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്.സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പിതാവിന്റെയും രണ്ടാനമ്മയുടെയും അറസ്റ്റ് രേഖപ്പെടുത്തും. 

കോതമംഗലം നെല്ലിക്കുഴി ഒന്നാം വാര്‍ഡില്‍ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ മകള്‍ ആറ് വയസുള്ള മുസ്‌കാന്‍ ആണ് മരിച്ചത്.രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. കുട്ടി മരിച്ചുകിടക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇതിന് പിന്നാലെയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.

Leave A Comment