ക്രൈം

കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ അറസ്റ്റിൽ

തൃശൂര്‍: കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയിരുന്ന യൂട്യൂബര്‍ മണവാളൻ പൊലീസ് പിടിയിലായി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിൾ യാത്രയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോകുകയായിരുന്നു  മണവാളൻ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷാ.

ഇയാൾക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തൃശ്ശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷഹീൻ  ഷാ എന്ന 26 കാരൻ.  യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാൾ.  കേരളവർമ്മ കോളേജിന് സമീപത്തു വച്ച്  മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിലാണ് വിദ്യാർത്ഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മണവാളനെ പൊലീസ് പിടികൂടുകയായിരുന്നു.

Leave A Comment