ചാരായം വാറ്റ് നടത്തിയ യുവാവ് പിടിയിൽ
മാള: ആനപ്പാറയിൽ വാടക വീട്ടിലെ ചാരായം വാറ്റ് പൊലീസ് ഡാൻസാഫ് സംഘം പിടികൂടി. കുഴിക്കാട്ടുശേരി സ്വദേശി കിഴക്കൂട ബിജു (51) ആണ് അറസ്റ്റിലായത്. ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരങ്ങളും പിടിച്ചെടുത്തു.ആനപ്പാറ ജൂബിലി നഗറിൽ വീട് വാടകക്ക് എടുത്താണ് പ്രതി ചാരായം വാറ്റിയിരുന്നത്. ഒരു ലിറ്റർ ചാരായം ഒഴിച്ച് ബാക്കി 10 ലിറ്ററോളം വരുന്ന ചാരായം പ്രതി ടോയ്‌ലെറ്റിൽ ഒഴുക്കിക്കളഞ്ഞതായി പോലീസ് പറഞ്ഞു.
സ്‌ക്വാഡ് എസ് ഐ സ്റ്റീഫൻ, എ എസ് ഐ ജയകൃഷ്ണൻ, സി. പി ഒമാരായ മിഥുൻ ആർ കൃഷ്ണ, മാനുവൽ, മാള പ്രിൻസിപ്പൽ എസ് ഐ വിമൽ, സീനിയർ സിപിഒ ജിബിൻ കെ ജോസഫ്, സബ് ഇൻസ്പെക്ടർ നീൽ ഹെക്ടർ ഫെർണാണ്ടസ്, എസ്.സി.പി.ഒ സിദീജ, സി പി ഒ നവീൻ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു
Leave A Comment