എറിയാട് നിന്ന് പത്തോളം കഞ്ചാവ് ചെടികൾ എക്‌സൈസ് കണ്ടെത്തി
കൊടുങ്ങല്ലൂർ: എറിയാട് എരുമക്കോറ മേഖലയിൽ നിന്നും മൂന്നേക്കറോളം വരുന്ന ഒഴിഞ്ഞ് കിടക്കുന്ന പറമ്പിൽ നിന്ന് പത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാoനാഥ്. എമ്മിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെടികൾ കണ്ടെത്തിയത്.എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ബെന്നി.പി.വി,
ശിവൻ.സി.വി,ഇന്റലിജൻസ് ഓഫീസർ സുനിൽകുമാർ.പി.ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അഫ്സൽ.എസ്, രിഹാസ്.എ.എസ്, ചിഞ്ചു പോൾ എന്നിവരും ഉണ്ടായിരുന്നു.
Leave A Comment