ജില്ലാ വാർത്ത

വീട് പൊളിക്കുന്നതിനിടെ മതിൽ തകർന്ന് വീണ് പരിക്കേറ്റ പെൺകുട്ടി മരിച്ചു

പരിയാരം: വീട് പൊളിക്കുന്നതിനിടയില്‍ മതില്‍ തകര്‍ന്നു വീണ് പരിക്കേറ്റ പെണ്‍കുട്ടി മരിച്ചു.ജത ഫാത്തിമ (7) ആണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഒന്‍പതോടെ മരിച്ചത്.

പകുരൻ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകൾ ജസ ഫാത്തിമയാണ് മരിച്ചത്. സാരമായി പരിക്കേറ്റ ആദിലിനെ (എട്ട്) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ജസ ഫാത്തിമയുടെ സഹോദരി ലിൻസ മെഹറിൻ (അഞ്ച്), അസ്ഹബ്ബ (ഏഴ്) എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചുമർ പൊളിച്ചുനീക്കുന്നതിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തിന് സമീപമുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റ കുട്ടികളെ ആസ്പത്രിയിലെത്തിച്ചത്. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെയാണ് ജസ ഫാത്തിമ മരിച്ചത്.

കുപ്പം എം.എം.യു.പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ജസ ഫാത്തിമയുടെ കബറടക്കം ശനിയാഴ്ച 12.30-ന് തിരുവട്ടൂർ ജുമാ മസ്ജിദ് കബറിസ്താനിൽ നടന്നു.

Leave A Comment