വിവാഹമോചനത്തിന് കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു
പാലക്കാട്: വിവാഹമോചനവുമായി ബന്ധപ്പെട്ട് കുടുംബകോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്.ഇന്ന് രാവിലെ 11ന് ഒറ്റപ്പാലത്തെ കോടതി പരസരത്ത് വച്ചാണ് സംഭവം. ഇവരുടെ മുന്‍ ഭര്‍ത്താവ് രഞ്ജിത്താണ് വെട്ടിപരിക്കേൽപിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തില്‍ യുവതിയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സമീപത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Leave A Comment