വീട്ടുവളപ്പിലെ വാഹനങ്ങൾ കത്തിച്ച കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ
കോഴിക്കോട്: ചെറുവണ്ണൂരിൽ വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറും പെട്രോൾ ഉപയോഗിച്ച കത്തിച്ച സംഭവത്തിൽ സിപിഎം നേതാവ് അറസ്റ്റിൽ. ചെറുവണ്ണൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി യു. സജിത്ത്(34) ആണ് അറസ്റ്റിലായത്.
കേസിലെ മുഖ്യപ്രതിയായ നൂർ സുൽത്താനൊപ്പം ഗൂഢാലോചന നടത്തിയതിനാണ് സജിത്തിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ നൂർ സുൽത്താനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഫെബ്രുവരി 11-നാണ് ചെറുവണ്ണൂർ വള്ളിക്കാട് ആനന്ദ് കുമാറിന്റെ വീട്ടുവളപ്പിൽ നിർത്തിയിട്ട കാറും സ്കൂട്ടറും നൂർ സുൽത്താൻ പെട്രോളൊഴിച്ച് തീവച്ച് നശിപ്പിച്ചത്. മൂന്ന് കുപ്പികളിൽ പെട്രോളുമായി എത്തിയാണ് ഇയാൾ അതിക്രമം നടത്തിയത്.
Leave A Comment