പുന്നയൂർക്കുളത്ത് തെരുവുനായ ആക്രമണം; അമ്മയ്ക്കും മകൾക്കും പരിക്ക്
തൃശൂർ: പുന്നയൂർക്കുളത്ത് തെരുവുനായയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. മുക്കണ്ടത്ത് തറയില്‍ ബിന്ദു സുരേഷ് (44), ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മുക്കണ്ടത്ത് താഴം റോഡില്‍ വച്ച് ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. സമീപത്തെ കടയിലേക്ക് നടന്നുപോകുന്നതിനിടെ ബിന്ദുവിനെ തെരുവുനായ ആക്രമിക്കുകയായിരുന്നു. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ശ്രീക്കുട്ടിക്ക് പരിക്കേറ്റത്.
ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്.
Leave A Comment