ജില്ലാ വാർത്ത

പോ​ള​യിൽ നിന്ന് ബാ​ര്‍​ജ് നീ​ക്കി; വാ​ട്ട​ര്‍ മെ​ട്രോ ഉ​ട​ന്‍ പുനഃരാ​രം​ഭി​ക്കും

കൊ​ച്ചി: വൈ​റ്റി​ല ക​ണി​യാ​മ്പു​ഴ​യി​ല്‍ പോ​ള​യി​ല്‍ കു​ടു​ങ്ങി​യ ബാ​ര്‍​ജ് നീ​ക്കി. യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ കെ​ട്ടി​വ​ലി​ച്ചാ​ണ് ബാ​ര്‍​ജ് ഇ​വി​ടെ​നി​ന്ന് നീ​ക്കി​യ​ത്.

ജ​ല​പാ​ത​യി​ലെ ഗ​താ​ഗ​ത ത​ട​സം നീ​ങ്ങി​യ​തോ​ടെ കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ വൈ​റ്റി​ല-​കാ​ക്ക​നാ​ട് സ​ര്‍​വീ​സ് രാ​വി​ലെ 11ന് ​പു​നഃരാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ഫാ​ക്ടി​ന്‍റെ പ്ലാ​ന്‍റി​ല്‍ റോ​ക്ക് ഫോ​സ്‌​ഫേ​റ്റ് ഇ​റ​ക്കി തി​രി​ച്ചു പോ​രു​ക​യാ​യി​രു​ന്ന ബാ​ര്‍​ജ് പോ​ള​പ്പാ​യ​ലി​ല്‍ കു​ടു​ങ്ങി​യ​ത്.

ഇ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി വൈ​റ്റി​ല-​കാ​ക്ക​നാ​ട് റൂട്ടിൽ വാ​ട്ടർ മെ​ട്രോ സ​ര്‍​വീ​സ് മുടങ്ങിയിരുന്നു.

Leave A Comment