നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം
നെന്മാറ: മഴ കനത്തതോടെ നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികള്‍ക്ക് രണ്ടുദിവസം നിയന്ത്രണം ഏര്‍പ്പെടുത്തി. പോത്തുണ്ടി ചെക്ക് പോസ്റ്റില്‍ നിന്ന് വിനോദസഞ്ചാരികളെ കടത്തി വിടുന്നില്ല.
മഴയുടെ തീവ്രത അനുസരിച്ച് ഇക്കാര്യത്തില്‍ പുന:പരിശോധന നടത്തും. തുടര്‍ച്ചയായ ദിവസങ്ങളില്‍ നെല്ലിയാമ്പതി ചുരം റോഡിലും എസ്റ്റേറ്റ് റോഡുകളിലും മരങ്ങളും കൊമ്പുകളും ഗതാഗത തടസം ഉണ്ടാക്കുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും റോഡില്‍ വീണ മരങ്ങള്‍ അഗ്നിരക്ഷാസേന എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. നെല്ലിയാമ്പതി മേഖലയില്‍ മഴമൂലം വൈദ്യുതി തടസവും മൊബൈൽ, ഇന്‍റര്‍നെറ്റ് തടസവും അനുഭവപ്പെട്ടതോടെ വാര്‍ത്താവിനിമയത്തിനും തടസം ഉണ്ടായി.
Leave A Comment