വിദ്യ സമര്‍പ്പിച്ച വ്യാജരേഖ കണ്ടെത്തി
കൊച്ചി: വ്യാജരേഖ കേസ് പ്രതി കെ.വിദ്യ സമര്‍പ്പിച്ച വ്യാജരേഖ അഗളി പോലീസ് കണ്ടെടുത്തു. പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍നിന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തിയത്. കഫേ ഉടമയുടെ മൊഴി പേലീസ് രേഖപ്പെടുത്തി.
മൊബൈല്‍ ഫോണില്‍ തന്നെയാണ് വ്യാജരേഖ നിര്‍മിച്ചതെന്ന് വിദ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. അഭിമുഖത്തിന് പോകുന്നതിന് മുമ്പ് ഇന്റര്‍നെറ്റ് കഫേയില്‍നിന്നാണ് ഇതിന്റെ പ്രിന്റ് എടുത്തതെന്നായിരുന്നു മൊഴി. വ്യാജരേഖയുടെ അസൽ പകര്‍പ്പ് നശിപ്പിച്ചെന്നും വിദ്യ പൊലീസിനോട് പറഞ്ഞിരുന്നു.
ഗൂഗിളിന്റെ സഹായത്തോടെയാണ് വിദ്യയുടെ ഫോണില്‍നിന്ന് പൊലീസ് വിവരങ്ങള്‍ വീണ്ടെടുത്തത്. പിന്നീട് വിദ്യ ഇന്റര്‍നെറ്റ് കഫേയുടെ മെയിലിലേക്ക് അയച്ച വ്യാജരേഖ കണ്ടെത്തുകയായിരുന്നു.
കേസില്‍ ഈ മാസം തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
Leave A Comment