ചാലക്കുടി വ്യാജ ലഹരിക്കേസ് : അന്വേഷണം നീളുന്നു
കൊച്ചി: ചാലക്കുടിയിലെ വ്യാജ മയക്കുമരുന്ന് കേസില്‍ അന്വേഷണം നീളുന്നു. ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കിയെന്ന് ആരോപിക്കുന്ന ഇവരുടെ ബന്ധുവായ യുവതിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ഇവര്‍ എക്സൈസ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഇന്നലെ ഹാജരായില്ല.
ബംഗളൂരുവില്‍ ജോലിചെയ്യുന്ന യുവതിയെ ചോദ്യം ചെയ്താല്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യാനുള്ള നീക്കം.
യുവതിയില്‍ നിന്ന് വൈകാതെ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്ന് ഷീല ആരോപിച്ചിരുന്നു.
അതിനിടെ പ്രതിയെന്ന് സംശയിക്കുന്നയാളെ ഇതുവരെ കണ്ടെത്താനോ പിടികൂടാനോ അന്വേഷണസംഘത്തിനായിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്.
Leave A Comment