ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു: മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച്
കളമശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സർക്കാർ ജീവനക്കാരനും കളമശേരി എംഎൽഎയും മന്ത്രിയുമായ പി. രാജീവിന്റെ അസിസ്റ്റന്റ് പി.എസുമായ സേതുരാജ് ബാലകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മന്ത്രി പി. രാജീവിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി.
ഇയാൾക്കെതിരെ സംസ്ഥാന ചീഫ്സെക്രട്ടറിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ സർക്കാരും ആഭ്യന്തര വകുപ്പും ഇതുവരെയും തയാറായിട്ടില്ല.
പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മന്ത്രിയുടെ ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് പോലീസ് തടഞ്ഞു. പ്രതിഷേധ ജാഥ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധു പുറക്കാട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റസീഫ് അടമ്പയിൽ അധ്യക്ഷത വഹിച്ചു.
Leave A Comment