പന്നിപ്പനി: രോഗബാധിത പ്രദേശങ്ങൾ പ്രഖ്യാപിച്ച് കളക്ടർ
ചാലക്കുടി: പരിയാരം ഗ്രാമപഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.
പരിയാരം, ചാലക്കുടി, കോടശേരി, മറ്റത്തൂർ, അതിരപ്പിള്ളി, കൊരട്ടി, മേലൂർ, കാടുകുറ്റി എന്നീ ഗ്രാമ പഞ്ചായത്തുകളാണ് നീരീക്ഷണ മേഖലയിൽ ഉൾപ്പെടുന്നത്. പരിയാരം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം നമ്പർ വാർഡിലെ പന്നിഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിൽ പന്നിപ്പനി വൈറസിന്റ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തിലാണ് മറ്റു പ്രദേശങ്ങളിലേക്കും മുൻകരുതലുകൾ സ്വീകരിക്കുന്നത്.
പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള പന്നിഫാമുകളിലെയും എല്ലാ പന്നികളെയും ഉൻമൂലനം ചെയ്യുകയും ജഡം മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കുകയും ചെയ്യും. പരിയാരം ഗ്രാമപഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമിൽ നിന്നും മറ്റു പന്നിഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്നുള്ള കാര്യവും അന്വേഷിച്ച് റിപ്പോർട്ട് ചെയ്യും.
Leave A Comment