അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയെ ആലുവയില്‍ തെളിവെടുപ്പിനെത്തിച്ചു
കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാക്ക് ആലത്തെ ആലുവയില്‍ തെളിവെടുപ്പിനെത്തിച്ചു.ആലുവ മാര്‍ക്കറ്റില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്താണ് തെളിവെടുപ്പ്. കുറ്റകൃത്യം നടത്തിയതെങ്ങനെയാണെന്ന് പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ മാത്രമാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പറഞ്ഞു.
പെണ്‍കുട്ടിയെ ഇവിടേയ്ക്ക് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളടക്കം പോലീസ നേരത്തേ
ശേഖരിച്ചിരുന്നു. തിങ്കളാഴ്ച ഡമ്മി പരീക്ഷണം നടത്തുമെന്നാണ് വിവരം.
Leave A Comment