കാലിത്തീറ്റ വില വർധന; ക്ഷീരകർഷകർ ആശങ്കയിൽ
കാലടി: കെഎസ്, കേരള ഫീഡ് കാലിത്തീറ്റകളുടെ വില യാതൊരു നിയന്ത്രണവും ഇല്ലാതെ കമ്പനികള്‍ വര്‍ധിപ്പിക്കുന്നതിൽ ആശങ്കയുമായി ക്ഷീരകര്‍ഷകര്‍. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലിറ്റര്‍ പാലിന് നാല് രൂപ വര്‍ധിപ്പിച്ചത് 2022 ഡിസബറിലാണ്.കെഎസ് കാലിത്തീറ്റയ്ക്ക് 2023 ഏപ്രില്‍ മാസത്തില്‍ 50 കിലോ ചാക്കിന് 25 രൂപയും ജൂണിൽ 25 രൂപയും ഓഗസ്റ്റിൽ 50 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കേരള ഫീഡ് 50 കിലോ ചാക്കിന് 25 രൂപയും വര്‍ധിപ്പിച്ചതില്‍ കാലടി ക്ഷീരോത്പാദക സഹകരണ സംഘം കമ്മിറ്റി പ്രതിഷേധിച്ചു.
മന്ത്രി ജെ. ചിഞ്ചുറാണി, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ കാലത്തീറ്റയുടെ വില നിശ്ചയിക്കുന്നത് സംബന്ധിച്ചും ഗുണനിലവാരമുള്ള കാലിത്തീറ്റ കര്‍ഷകര്‍ക്ക് വിലക്കുറവില്‍ വില്‍പ്പന നടത്താം എന്നിവയെപ്പറ്റി നിയമസഭയില്‍ കരട് അവതരിപ്പിക്കുന്നതിന് മുന്‍പ് കാലിത്തീറ്റയുടെ വില ഘട്ടംഘട്ടമായി യാതൊരു നിയന്ത്രണവും ഇല്ലാതെ വര്‍ധിപ്പിച്ചത് മൂലം ക്ഷീരകര്‍ഷകർ ദുരിതത്തിലായിരക്കുകയാണ്.
കാലിത്തീറ്റയുടെ വര്‍ധിച്ച വില മുഴുവന്‍ പിന്‍വലിച്ച് ക്ഷീരകര്‍ഷകരെ സഹായിക്കണമെന്നും സര്‍ക്കാരിന്റെ അനുമിതിയല്ലാതെ അമിതമായി വില വര്‍ധിപ്പിക്കുന്ന കാലിത്തീറ്റകളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സംഘം പ്രസിഡന്റ് കെ.ഡി. വര്‍ക്കി അധ്യക്ഷത വഹിച്ചു.
Leave A Comment