വോട്ടർപട്ടികയിൽ പേര് ചേർക്കൽ ക്യാംപെയ്ൻ; ആഹ്വാനവുമായി തൃശൂർ അതിരൂപത
തൃശൂർ: വോട്ടർപട്ടികയിൽ പേര് ചേർക്കൽ ക്യാമ്പയിനുമായി തൃശൂർ അതിരൂപത രംഗത്ത്. വോട്ടർപട്ടികയിൽ പേര് ചേർക്കൽ പ്രവർത്തനങ്ങളിലേക്കിറങ്ങാൻ അതിരൂപതാ രാഷ്ട്രീയകാര്യസമിതി ആഹ്വാനം ചെയ്തു. സി.ബി.സി.ഐ പ്രസിഡൻറും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്തിൻറെ സർക്കുലർ ഇടവകകളിൽ വായിച്ചു. സെപ്റ്റംബർ 10,17 തീയതികളിൽ എല്ലാ ഇടവകകളിലും വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള പ്രത്യേക ഏകദിന ക്യാമ്പുകൾ സംഘടിപ്പിക്കുംഇക്കാര്യങ്ങൾ വിശദീകരിച്ച് മാർ ആൻഡ്രൂസ് താഴത്ത് ഇറക്കിയ സർക്കുലർ ആണ് ഇന്ന് കുർബാന മധ്യേ പള്ളികളിൽ വായിച്ചത്. മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെല്ലുവിളികൾ നേരിടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നുവെന്ന് സർക്കുലർ ഓർമ്മിപ്പിക്കുന്നു. മതന്യൂനപക്ഷങ്ങളിലും, ദളിത് ജനവിഭാഗങ്ങളിലും കടുത്ത അരക്ഷിതത്വബോധമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പുകളെ നിസാരവൽക്കരിക്കുന്നതും വോട്ടവകാശം വിനിയോഗിക്കാതിരിക്കുന്നതും ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ല എന്നും അതിരൂപത പറയുന്നു. പലരുടെയും പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കാത്തതുമൂലം വോട്ടവകാശം യഥാവണ്ണം ഉപയോഗിക്കുവാൻ സാധിക്കാതെ പോകുന്നുണ്ടെന്നും അതിരൂപത സർക്കുലറിൽ ഓർമ്മിപ്പിക്കുന്നു.
Leave A Comment