കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഉടമ ഗുരുതരാവസ്ഥയിൽ
കോട്ടയം: വാകത്താനം പാണ്ടൻചിറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഉടമയ്ക്ക് ഗുരുതര പരിക്ക്. പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു(57)വിനാണ് ഗുരുതരമായി പരിക്കേറ്റത്.
തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. യാത്രകഴിഞ്ഞ് വീടിന് സമീപമെത്തിയപ്പോൾ വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. നാട്ടുകാര് വളരെ ശ്രമഫലമായാണ് സാബുവിനെ പുറത്തെടുത്തത്.
ചങ്ങനാശേരിയിൽനിന്നും അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാബുവിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്.
Leave A Comment