ജെയ്ക് എൻഎസ്എസ് ആസ്ഥാനത്ത്; സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി
ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്. മന്ത്രി വി.എൻ.വാസവനൊപ്പം പെരുന്നയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.ഗണപതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പരാമർശത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ശക്തമായ നിലപാട് എൻഎസ്എസ് സ്വീകരിച്ചിരുന്നു. തർക്കം ശക്തമായി നിൽക്കുന്ന അവസരത്തിലാണ് ജെയ്ക്കിന്‍റെ പെരുന്ന സന്ദർശനം എന്നതാണ് ശ്രദ്ധേയം.
ശനിയാഴ്ചയാണ് ജെയ്ക്കിനെ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മണര്‍കാട് സ്വദേശിയായ ജെയ്ക്കിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തൽ.
ഉമ്മൻ ചാണ്ടി ഉണ്ടാക്കിയെടുത്ത വൈകാരിക പരിസരം മാറ്റിവച്ചാൽ പുതുപ്പള്ളി മണ്ഡലം രാഷ്ട്രീയമായി അനുകൂലമെന്ന വിലയിരുത്തലിലാണ് സിപിഎം.
Leave A Comment