തൃക്കാക്കര തിരുവോണ മഹോത്സവം ഇന്ന് സമാപിക്കും
കളമശേരി: തൃക്കാക്കര വാമനമൂർത്തി ക്ഷേത്ര മഹോത്സവം ഇന്ന് സമാപിക്കും. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ളതാണ് തൃക്കാക്കര മഹാക്ഷേത്രം. 19 മുതൽ 29 വരെയാണ് ഉത്സവം നടക്കുന്നത്. ക്ഷേത്രോത്സവാഘോഷങ്ങളുടെ ഉദ്ഘാടനം മന്ത്രി പി.രാജീവ് 19ന് നിർവഹിച്ചിരുന്നു.തുടർ ദിവസങ്ങളിൽ ക്ഷേത്രാചാരങ്ങൾക്കു പുറമേ വിവിധ കലാ പരിപാടികളും അരങ്ങേറി. ഒമ്പതാം ദിവസമായ ഇന്നലെ തൃക്കാക്കരയപ്പന് തിരുമുൽക്കാഴ്ച സമർപ്പണവും പകൽപ്പൂരവും ഉത്രാട സദ്യയും നടന്നു.
പത്താം തീയതിയായ ഇന്നാണ് തിരുവോണോത്സവം. രാവിലെ മഹാബലി എതിരേൽപ്പും ഒൻപത് ഗജവീരന്മാർ അണിനിരക്കുന്ന ശ്രീബലിയും 10.30 മുതൽ തിരുവോണ സദ്യയും ആരംഭിക്കും. വൈകുന്നേരം ആറാട്ടെഴുന്നള്ളിപ്പും ആകാശവിസ്മയ കാഴ്ചയോടെ ഉത്സവ പരിപാടികൾ സമാപിക്കും.
Leave A Comment