പട്രോളിംഗിനിടെ പോലീസുകാര്‍ക്ക് മര്‍ദനം; എസ്ഐ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക്
കാസര്‍ഗോഡ്: പട്രോളിംഗിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം. മഞ്ചേശ്വരം എസ്ഐ പി.അനൂപിനും സിപിഒ കിഷോര്‍ കുമാറിനുമാണ് മര്‍ദനമേറ്റത്.ഇരുവര്‍ക്കും സാരമായി പരിക്കേറ്റു. എസ്ഐയുടെ വലതു കൈയ്ക്ക് പൊട്ടലുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.
ഉപ്പള ഹിദായത്ത് നഗറില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പട്രോളിംഗിനിടെ അഞ്ചംഗസംഘം റോഡരികില്‍ ഇരിക്കുന്നത് കണ്ട് അടുത്തേയ്ക്ക് ചെന്ന പോലീസുകാരെ ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
ആക്രമണം നടത്തിവരില്‍ ഒരാള്‍ നടത്തിവന്ന അനധികൃത തട്ടുകട നേരത്തേ എസ്ഐ ഇടപെട്ട് പൂട്ടിച്ചിരുന്നു. ഇതിന്റെ വൈര്യാഗ്യത്തിലാകാം പോലീസുകാരെ മര്‍ദിച്ചതെന്നാണ് സൂചന.
Leave A Comment