സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
തൃശ്ശൂർ: കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ്റെ മികച്ച ഹൈസ്കൂൾ പി.ടി.എയ്ക്കുള്ള അവാർഡിന് കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ അർഹമായി. വിദ്യാർത്ഥികളുടെ നന്മയും വിദ്യാഭ്യാസ പുരോഗതിയും വിദ്യാലയത്തിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതുമായ കൂട്ടായ പ്രവർത്തനത്തിന് മാതൃക നൽകുന്ന വിദ്യാലയങ്ങൾക്കാണ് ബെസ്റ്റ് പി. ടി. എ. അവാർഡുകൾ നൽകുന്നത്.ഹയർ സെക്കണ്ടറി വിഭാഗം അവാർഡ് പാലക്കാട് എടത്തനാട്ടുകര ഗവ: ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂളിനാണ്.
ഗവ. യു.പി വിഭാഗം -ജി. എം. യു. പി. സ്ക്കൂൾ കുണ്ടഴിയൂർ,ഗവ: എൽ. പി. സ്ക്കൂൾ വിഭാഗം - ജി. എൽ. പി. സ്ക്കൂൾ കോടാലി,എയ്ഡഡ് എൽ. പി. സ്കൂൾ വിഭാഗം - കെ. ജി. എം. എൽ. പി. സ്കൂൾ അന്തിക്കാട്, അൺഎയ്ഡഡ് സ്കൂൾ വിഭാഗം - ബ്ളൂമിംഗ് ബഡ്സ് ബെഥാ നിയ ഇംഗ്ലീഷ് സ്കൂൾ വെള്ളിത്തിരുത്തി എന്നിവയും അവാർഡിന് അർഹമായി. തൃശ്ശൂർ ജവഹർ ബാലഭവൻ കലാ ശ്രേഷ്ഠവിദ്യാലയ പുരസ്കാരത്തിനും അർഹത നേടി.
ഭരതരാജൻ കെ. എസ്. (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിഭാഗം - ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ പൂങ്കുന്നം, തൃശ്ശൂർ), ലെയ്സൻ ടി. ജെ.(എയ്ഡഡ് ഹയർ സെക്കണ്ടറി സ്ക്കൂൾ വിഭാഗം - ആർ. എം. എച്ച്. എസ്. എസ്. ആളൂർ, തൃശ്ശൂർ), മുഹസിൻ പി. എം. (എയ്ഡഡ് ഹൈസ്ക്കൂൾ വിഭാഗം - അലീമുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്ക്കൂൾ പാടൂർ, തൃശ്ശൂർ), ആദർശ് ജി. എസ്. (ഗവ. യു. പി. സ്ക്കൂൾ വിഭാഗം - പഞ്ചായത്ത് യു. പി. സ്ക്കൂൾ മൈലക്കാട്, കൊല്ലം), ലിജിമോൾ സി. വി. (എയ്ഡഡ് യു. പി. സ്ക്കൂൾ വിഭാഗം - മാനവേദൻ യു. പി. സ്ക്കൂൾ തൃക്കലങ്ങോട്, മലപ്പുറം), മീനാക്ഷി എ. (അൺ എയ്ഡഡ് സ്കൂൾ വിഭാഗം - ഭവൻസ് വിദ്യാമന്ദിർ പോട്ടോർ, തൃശ്ശൂർ), ടി. സുരേഷ് ബാബു (ഭാഷാ അധ്യാപക പുരസ്കാരം - മലയാളം, ജി. വി. എച്ച്. എസ്. എസ്. കിഴുപറമ്പ് മലപ്പുറം), എം. പത്മജൻ (ഭാഷാ അധ്യാപക പുരസ്കാരം - ഹിന്ദി, ആർ, എൻ. എം. എച്ച്. എസ്. എസ്. നരിപ്പറ്റ, കോഴിക്കോട്), ഹരികുമാർ എം. ബി. (ഭാഷാ അധ്യാപക പുരസ്കാരം - സംസ്കൃതം. ഫാ. ജി. കെ. എം. എച്ച്. എസ്. എസ്. കണിയാരം മാനന്തവാടി, വയനാട്) എന്നിവർ അധ്യാപക
പുരസ്കാരങ്ങൾക്കും അർഹരായി.
ഡിസംബർ 9ന് നടക്കുന്ന സംസ്ഥാന പി. ടി. എ. വാർഷികാഘോഷത്തിൽ പുര സ്കാര സമർപ്പണം നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന പ്രസിഡൻ്റ് കെ. പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ. എം. ജയപ്രകാശ്, ജനറൽ കൺവീനർ ശരത്ചന്ദ്രൻ മച്ചിങ്ങൽ, വൈസ് പ്രസിഡൻ്റ് എം. കെ. ജയപ്രകാശ്, അവാർഡ് ജൂറി അംഗം ഫിലോമിന മേച്ചേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Leave A Comment