ജില്ലാ വാർത്ത

പി.ടി.എ സംസ്ഥാന കമ്മിറ്റിയുടെ മികച്ച അധ്യാപകനുള്ള പുരസ്കാരം ടി.ജെ ലെയ്‌സന്

മാള: പുരസ്‌ക്കാരനേട്ടവുമായി ലെയ്‌സന്‍. 
പി.ടി.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കുന്ന സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള പുരസ്‌ക്കാരമാണ് ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.ജെ ലെയ്‌സന് ലഭിച്ചത് .

മാള കോട്ടമുറി സ്വദ്ദേശിയായ ലെയ്‌സന്‍ 1998 മുതലാണ് ആളൂര്‍ രാജന്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറിയിലെ ഗണിത വിഭാഗം അധ്യപകനായി സേവനം ആരംഭിച്ചത്. കഴിഞ്ഞ 13 വര്‍ഷമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയി സേവനം ചെയ്യ്ത് കൊണ്ടിരിക്കെയാണ് പി ടി എ സംസ്ഥാന കമ്മിറ്റി ' നല്‍കുന്ന മികച്ച അധ്യാപകനുള്ള പുരസ്‌ക്കാരം ഇദ്ദേഹത്തിന് ലഭിക്കുന്നത്.

അധ്യാപന രംഗത്ത് മാത്രമല്ല കലാകായിക രംഗത്തും തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം .രണ്ട് വര്‍ഷം മുന്‍പ് നടന്ന ജില്ലാ കരാട്ടെ ചാംപ്യന്‍ഷിപ്പില്‍ വെറ്ററല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഇദ്ദേഹം.കൂടാതെ അധ്യാപക കായിക മേളയില്‍ നടത്തം, ഓട്ടം തുടങ്ങി വിവിധ സംസ്ഥാന തല മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ക്രിക്കറ്റ് ,ചെയ്യ്‌സിങ്ങ് ഡെയ്‌സ് തുടങ്ങി മലയാള ചലച്ചിത്രത്തിലും,, പ്രതി കൃതി എന്ന സംസ്‌കൃത ചലച്ചിത്രത്തിലും ശ്രദ്ധേയമായ കഥാപത്രത്തെ അവതരിപ്പിച്ച് അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട് ഈ കണക്ക് മാഷ്.

മാത്രമല്ല നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മാള സോക്കോര്‍സോ സ്‌കൂളിലെ അധ്യാപികയായ നിതയാണ് ഭാര്യ. അഞ്ജലി ,ആല്‍ബര്‍ട്ട് എന്നിവര്‍ മക്കളാണ്

Leave A Comment