ജില്ലാ വാർത്ത

വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു;കാട്ടാന ചരിഞ്ഞു

പാലക്കാട്: അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്ന്
ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് കാട്ടാനയെ ചരിഞ്ഞനിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൂർണമായും ജനവാസ മേഖലയായ പ്രദേശത്ത് നിന്നാണ് കാട്ടാനയെ കണ്ടെത്തിയിട്ടുള്ളത്.
 വൈദ്യുതി ലൈൻ താഴ്ന്ന് നിന്നതാണ് അപകട കാരണമെന്നാണ് വിവരം.

 സംഭവത്തിൽ വനംവകുപ്പ് അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

Leave A Comment