ജില്ലാ വാർത്ത

റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് അതിഥിയായി അങ്കമാലി സ്വദേശി അഗസ്റ്റ്യനും

അങ്കമാലി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അങ്കമാലിയില്‍നിന്ന് ഒരു ക്ഷണിക്കപ്പെട്ട അതിഥി. അങ്കമാലിയില്‍ ചായക്കട നടത്തുന്ന കെ.സി. അഗസ്റ്റ്യനാണ് ക്ഷണം ലഭിച്ചത്. ഭാര്യയ്ക്കൊപ്പം ഇന്ന് രാവിലെ അഗസ്റ്റ്യന്‍ ഡല്‍ഹിക്ക് പറന്നു. കൗതുകവും ആവേശവും കണ്ണുകളില്‍നിറച്ച് കെ.സി.അഗസ്റ്റ്യന്‍ ഡല്‍ഹിക്ക് പോവുകയാണ്. ടി.വിയില്‍മാത്രം കണ്ടിട്ടുള്ള റിപ്പബ്ലിക്ദിന പരേഡ് കാണാന്‍. അതും സര്‍ക്കാരിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായി.

പ്രധാനമന്ത്രി സ്ട്രീറ്റ് വെൻഡേഴ്സ് ആത്മ നിർമഭ് ഭാരത് പ്രകാരം വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തവരിൽ നിന്ന് രണ്ട് പേർക്കാണ് ഇത്തവണ കേരളത്തിൽ നിന്നും ക്ഷണം. അതിൽ ഒരാളാണ് അഗസ്റ്റ്യൻ.

അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിനിലും അവിടെ നിന്ന് വിമാനമാർഗം ഡൽഹിക്കുമാണ് യാത്ര. ഭാര്യയ്‌ക്കൊപ്പം റിപബ്ലിക് ദിന പരേഡും ഡൽഹിയും കണ്ട ശേഷം ജനുവരി 27-നാണ് മടക്കം.

Leave A Comment