മധ്യവയസ്കന്‍ റോഡരികിൽ മരിച്ച നിലയിൽ
കയ്പമംഗലം: കയ്പമംഗലം വഴിയമ്പലത്ത് മധ്യവയസ്കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. വഴിയമ്പലം സ്വദേശി കണ്ണോത്ത് പവിത്രൻ ആണ് മരിച്ചത്.വഴിയമ്പലം -അയിരൂർ റോഡിൽ ഇന്ന് വൈകുന്നേരത്തോടെയാണ് ഇയാളെ അവശ നിലയിൽ കണ്ടത്, ആംബുലൻസിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അതെ സമയം ഇദ്ദേഹത്തെ ഇന്ന് രാവിലെ മുതൽ റോഡരികിൽ കിടക്കുന്നത് കണ്ടിരുന്നതായി പരിസരവാസികൾ പറയുന്നു.. മദ്യപിച്ച് കിടക്കുന്നതായിരിക്കും എന്നാണ് കരുതിയതെന്നും നാട്ടുകാർ പറഞ്ഞു.
Leave A Comment