വാൽപ്പാറയിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് 65കാരന് പരിക്ക്
ചാലക്കുടി: വാൽപ്പാറയിൽ കാട്ടുപോത്തിന്റെ കുത്തേറ്റ് 65കാരന് പരിക്ക്. വാൽപ്പാറ അണലി എസ്റ്റേറ്റ് തൊഴിലാളി രവിക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.ഉച്ചതിരിഞ്ഞ് 2 മണിക്ക് എസ്റ്റേറ്റിലെ കാപ്പിതോട്ടത്തിൽ വച്ചായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. വയറിനാണ് പരിക്ക്.വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി പൊള്ളച്ചിയിലേക്ക് കൊണ്ടുപോയി.
Leave A Comment