ജില്ലാ വാർത്ത

തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

തൃശൂര്‍: മുള്ളൂര്‍ക്കരയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മുള്ളൂര്‍ക്കര റെയില്‍വേ ഗേറ്റിന് സമീപം 8.30 ഓടുകൂടിയാണ് അപകടം. പാഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് ചെറങ്കോണം സ്വദേശി സേതുമാധവന്‍ ആണ് മരിച്ചത്.

ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം, വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Leave A Comment