വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
വരന്തരപ്പിള്ളി: പിടിക്കപ്പറമ്പിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.പിടിക്കപ്പറമ്പ് കല്ലാറ്റ് വീട്ടിൽ മനോഹരൻ്റെ മകൾ 22 വയസുള്ള മന്യ ആണ് മരിച്ചത്.ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
ശ്വാസതടസം നേരിട്ട മന്യയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.കരൾ ചുരുങ്ങുന്ന അപൂർവ്വ രോഗത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു മന്യ. തൃശൂർ സെൻ്റ് തോമസ് കോളേജിലെ വിദ്യാർത്ഥിയാണ്.സംസ്കാരം നടത്തി.അമ്മ വത്സല. സഹോദരൻ മനു.
Leave A Comment