ജീപ്പിനു നേരെ കാട്ടാന പാഞ്ഞടുത്തു; വാഹനം പത്തടി താഴ്ചയിലേക്ക് കുത്തിമറിച്ചിട്ടു
വാൽപ്പാറ: വൈദ്യുതി വകുപ്പിന്റെ ജീപ്പിനു നേരെ കാട്ടാനയുടെ ആക്രമണം. വാൽപ്പാറയിലാണ് സംഭവം. വൈദ്യുതി വകുപ്പിലെ ജീവനക്കാരുമായി എത്തിയ ജീപ്പ് കാട്ടാന ആക്രമിക്കുകയായിരുന്നു. ജീപ്പ് കാട്ടാന ആക്രമിച്ച് പത്ത് അടിയോളം താഴ്ചയിലേക്ക് മറിച്ചിടുകയായിരുന്നു.ജീപ്പിലുണ്ടായിരുന്ന വൈദ്യുതി വകുപ്പിന്റെ എൻജിനീയറും സഹപ്രവർത്തകരും അത്ഭുതകരമായി രക്ഷപ്പെട്ടു. ആനമലയ്ക്ക് സമീപം നവമലയിൽ ജൂനിയർ വൈദ്യുതി വിഭാഗം എൻജിനീയറായ വിശ്വനാഥനും, വൈദ്യുതി വകുപ്പിലെ ജീവനക്കാരും കൂടി അത്താളി അമ്മൻ ക്ഷേത്രം വഴി ആളിയാറിലേക്ക് പോകുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
Leave A Comment