ജില്ലാ വാർത്ത

തൃശ്ശൂർ 'ധന വ്യവസായ' ബാങ്കേഴ്സ് നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി കീഴടങ്ങി

തൃശ്ശൂർ: തൃശ്ശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി കീഴടങ്ങി. പാണഞ്ചേരി ജോയ് ആണ് കീഴടങ്ങിയത്. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ജോയ് ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പില്‍ കീഴടങ്ങിയത്. ഹൈക്കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ 80 ഓളം പേരാണ് പരാതി നൽകിയത്. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന് പരാതി. പത്ത് ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം തുടങ്ങി വൻ തുകയാണ് ഓരോരുത്തരും ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. 15 ശതമാനം പലിശ തരാമെന്നാണ് ബാങ്ക് പറഞ്ഞതെന്ന് റിസീപ്റ്റിലടക്കം വ്യക്തമാണെന്നും നിക്ഷേപകർ പറയുന്നു. ആറ് മാസത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് പലരും. ധനകാര്യ സ്ഥാപനമായ ധനവ്യവസായയിൽ പണം നിക്ഷേപിച്ച മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്. 

നൂറ് കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് പലർക്കും കിട്ടാനുള്ളത്. ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ കൂട്ടപ്പരാതിയാണ് എത്തിയിരിക്കുന്നത്. 100 ലേറെ പേർ പരാതിയുമായെത്തി. തൃശൂർ വടൂക്കര സ്വദേശിയായ പി ഡി ജോയിയാണ് സ്ഥാപനത്തിന്റെ ഉടമ. ഭാര്യയും മക്കളും ഡയറക്ടർമാരാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയതിന് പിന്നാലെ ജോയിയും കുടുംബവും ഒളിവില്‍ പോവുകയായിരുന്നു. ജോയിയും ഭാര്യ റാണിയുമാണ് കേസിലെ പ്രതികൾ. അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.

Leave A Comment