ജില്ലാ വാർത്ത

ബസ് ഓടിക്കുന്നതിനിടെ ഫോൺ വിളി; ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു

കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ കിലോമീറ്ററുകളോളം ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. കോഴിക്കോട് - പരപ്പനങ്ങാടി റൂട്ടിലെ സംസം ബസിലെ ഡ്രൈവർ സുമേഷിന്റെ ലൈസൻസാണ് സസ്പെന്റ് ചെയ്തത്.

 സുമേഷിനെ എടപ്പാളിലെ പരിശീലന കേന്ദ്രത്തിലേക്ക് ഒരാഴ്ച നിർബന്ധിത പരിശീലനത്തിനും അയക്കും. ഫറോക്ക് ജോയിന്റ് ആർടിഒയുടേതാണ് നടപടി.  7 കിലോമീറ്ററിന് ഇടയിൽ എട്ട് തവണയാണ് ഡ്രൈവര്‍ ഫോൺ ചെയ്തത്. ഈ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വാഹനത്തിന്‍റെ പെർമിറ്റ് റദ്ദാക്കുന്നത് അടക്കം ശക്തമായ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് നേരത്തെ അറിയിച്ചിരുന്നു.

Leave A Comment