കൊച്ചിയിൽ നാല് ചാക്ക് കഞ്ചാവുമായി കാർ ഉപേക്ഷിച്ച നിലയിൽ
കൊച്ചി: പള്ളുരുത്തിയിൽ നാല് ചാക്ക് കഞ്ചാവുമായി കാർ ഉപേക്ഷിച്ച നിലയിൽ. പള്ളുരുത്തി മധുരക്കമ്പനി റോഡിലാണ് കഞ്ചാവുമായി കാർ കണ്ടെത്തിയത്. 10 ദിവസം മുൻപ് വാടകയ്ക്കെടുത്ത കാറിയിരുന്നു ഇത്.
കാർ തിരികെ ലഭിക്കാതെ വന്നപ്പോൾ നടത്തിയ അന്വേഷണത്തിലാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാർ ഉടമകൾ അറിയിച്ചതനുസരിച്ച് എത്തിയ പോലീസ് നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് കണ്ടെടുത്തു.
നാല് ചാക്കുകളിൽ രണ്ട് എണ്ണം പൊട്ടിച്ച് നടത്തിയ പരിശോധനയിൽ 136 കിലോ കഞ്ചാവാണ് ലഭിച്ചത്. കടവന്ത്ര സ്വദേശികളാണ് കാർ വാടകയ്ക്ക് എടുത്തതെന്നാണ് ഉടമകൾ പറയുന്നത്.
Leave A Comment