ആർച്ച് ബിഷപ്പ് പദവിയൊഴിയാൻ സന്നദ്ധനെന്ന് മാർ ആലഞ്ചേരി
കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയുടെ ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് സിറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. തർക്കവിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും സഭാവിരുദ്ധ നിലപാടുകളെ തിരുത്തുന്നതിനും സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ അതിരൂപതയുടെ ചുമതല ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും മാർ ആലഞ്ചേരി വ്യക്തമാക്കി.
നിലവിൽ സിറോ മലബാർ സഭ തലവനായ മാർ ജോർജ് ആലഞ്ചേരി എറണാകുളം അതിരൂപതയുടെ ആർച്ച് ബിഷപ്പുകൂടിയാണ്. ഇക്കാരണത്താൽ മാർ ആന്റണി കരിയിലിനെ ആർച്ച് ബിഷപ്പിന്റെ വികാരിയായിട്ടും മാർ ആൻഡ്രൂസ് താഴത്തിനെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായുമാണ് നേരത്തേ നിയമിച്ചത്. ഇവരിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ ആർച്ച് ബിഷപ്പിനെ നിയമിക്കണമെന്ന നിർദേശം ഉയർന്നത്.
കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം അതിരൂപതയിലുള്ള പ്രതിസന്ധി പരിഹരിക്കാനാണ് അഞ്ചു ദിവസത്തെ സിനഡ് നടത്തിയത്. ഈ സിനഡ് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
Leave A Comment