അച്ചു മാപ്പ്; സൈബര്‍ അധിക്ഷേപത്തില്‍ മാപ്പുചോദിച്ച് ഇടത് സംഘടനാ നേതാവ്
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ മാപ്പുചോദിച്ച് സെക്രട്ടേറിയറ്റ് മുന്‍ ഉദ്യോഗസ്ഥന്. ഇടത് സംഘടനാ നേതാവായ നന്ദകുമാര്‍ കൊത്താപ്പള്ളിയാണ് ക്ഷമ ചോദിച്ചത് .അച്ചു ഉമ്മന്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ഇയാൾ ഖേദപ്രകടനം നടത്തിയത്.
വനിതാ കമ്മീഷനിലും, സൈബർ സെല്ലിലും, തിരുവനന്തപുരം പൂജപ്പുര പോലീസ് സ്റ്റേഷനിലുമാണ് അച്ചു ഉമ്മൻ പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിലൂ ടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമത്തിനെതിരേയാണ് നിയമ നടപടി സ്വീകരിച്ചതെന്ന് അച്ചു ഉമ്മൻ പറഞ്ഞു.
നേരത്തേ ഉറവിടം വ്യക്തമല്ലാത്ത കുപ്രചാരണം ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ പിന്നീട് സിപിഎമ്മിന്റെ സൈബർ പോരാളികൾ പലരും തങ്ങളുടെ സോഷ്യൽ മീഡിയ ഹാന്റിലുകൾ മുഖേന വ്യക്തിഹത്യ തുടർന്നതായി പരാതിയിൽ പറയുന്നു.
Leave A Comment