'ചിലർ മനുഷ്യരേക്കാൾ മൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നു': മാർ റാഫേൽ തട്ടിൽ
കൊച്ചി: ഓശാന സന്ദേശത്തിലും മനുഷ്യ മൃഗസംഘർഷം പരാമർശിച്ച് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മനുഷ്യരെക്കാൾ കാട്ടുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാട് ശരിയല്ലെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു.കുടിയേറ്റക്കാർ കാട്ടുകള്ളന്മാർ അല്ല.നാട്ടിൽ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാർ. അത് കൊണ്ട് പരിഗണന അർഹിക്കുന്നുണ്ട്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുട കുടുംബങ്ങളുടെ സർക്കാർ ഉചിതമായ രീതിയിൽ ചേർത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് നടവയൽ ഹോളിക്രോസ് തീർഥാടന കേന്ദ്രത്തിലെ ഓശാന ഞായർ തിരുകർമ്മങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് നേതൃത്വം നൽകി.
Leave A Comment