കേരളം

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഗീതാകുമാരിക്കും ആശംസകൾ അറിയിച്ച് കെ പി എം എസ്

തൃശ്ശൂർ : ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ഗീതാകുമാരിക്കും ആശംസകൾ അറിയിച്ച് കെ പി എം എസ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 77 വർഷം കഴിഞ്ഞു, ഇരു മുന്നണികൾ കേരളം മാറി മാറി ഭരിച്ചു. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ വി.സി.മാരായി പലരും വന്നു പക്ഷേ പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് നിഷേധിക്കപ്പെടുകയായിരുന്നു ആ പദവി. 

കേരള ചരിത്രത്തിൽ ആദ്യമായി ഒരു പട്ടിക വിഭാഗത്തിൽപ്പെട്ട ഒരാൾക്ക് കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലർ ആകുവാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ വേണ്ടി വന്നു. കാലടി സർവ്വകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റ ഡോ.ഗീതകുമാരിയെയും അവസരം നൽകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും കെ പി എം എസ് സംസ്ഥാന കമ്മറ്റിക്കു വേണ്ടി അഭിനന്ദനങ്ങള്‍  അറിയിക്കുന്നതായി സംഘടന സെക്രട്ടറി ലോചനൻ അമ്പാട്ട് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പട്ടിക വിഭാഗങ്ങൾക്ക് ഇന്നും അയിത്തം കൽപിക്കപ്പെടുന്ന മേഖലകൾ ഇനിയുമുണ്ടെന്നും കണ്ണ് തുറന്ന് കാണുവാൻ മുന്നണികൾ തയ്യാറാകണമെന്നും സംഘടന സെക്രട്ടറി ലോചനൻ അമ്പാട്ട് അഭിപ്രായപ്പെട്ടു.

Leave A Comment