കേരളം

കന്യാകുമാരിയിൽ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി മോദി

തിരുവനന്തപുരം: കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ധ്യാനം പൂര്‍ത്തിയാക്കിയ ശേഷം തിരുവള്ളുവരുടെ പ്രതിമയിൽ ആദരമർപ്പിച്ചു. അതീവസുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ മടക്കം. 

മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു. ആദ്യത്തെ ദിവസം വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തി ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാദേവിയുടെയും ചിത്രത്തിന് മുന്നിൽ ആദരമർപ്പിക്കുകയും ചെയ്താണ് ധ്യാനം ആരംഭിച്ചത്. 

സഭാമണ്ഡപത്തിലും ധ്യാനമണ്ഡപത്തിലും മോദി ധ്യാനത്തിലിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചതിന് ശേഷമാണ് മോദി വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കാനെത്തിയത്.

Leave A Comment