'നടന്നത് കലാപമുണ്ടാക്കാനുള്ള ഇടതുപക്ഷ ശ്രമം..'; ഭക്ഷണ വിവാദത്തിൽ കെ.എം.ഷാജി
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിലുണ്ടായ ഭക്ഷണ വിവാദത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം കെ.എം.ഷാജി. കലോത്സവത്തിൽ നോൺവെജ് ഭക്ഷണം വേണമെന്ന് പറഞ്ഞ് ആദ്യം വിവാദമുണ്ടാക്കിയത് ഇടതുപക്ഷ നേതാക്കളാണെന്നും, നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ഇവർ നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പത്ത് ദിവസം വെജ് കഴിച്ചാൽ ഒന്നും സംഭവിക്കില്ല. ഈ ചർച്ച തുടങ്ങിയത് അശോകൻ ചരുവിൽ അടക്കമുള്ള സിപിഎം നേതാക്കളാണ്. ഭക്ഷണത്തിൽ പോലും വർഗീയതയും ജാതീയതയും വാരിയെറിഞ്ഞ് നാട്ടിൽ കലാപമുണ്ടാക്കാനുള്ള നീക്കമാണ് ഇതെന്നും ഷാജി അഭിപ്രായപ്പെട്ടു.
യഥാർഥ വിഷയങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇത്തരം ചർച്ച കാരണമാകും. ഇത്തരം വിഷയങ്ങൾ വെറുതെ പെരുപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave A Comment