ലൈഫ് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകും: മന്ത്രി എം.ബി.രാജേഷ്
തിരുവനന്തപുരം: എന്തെല്ലാം ആരോപണങ്ങൾ വന്നാലും ലൈഫ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നു മന്ത്രി എം.ബി.രാജേഷ്. എം. ശിവശങ്കറിന്റെ അറസ്റ്റും അതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കൊണ്ടും സർക്കാരിന്റെ പ്രവർത്തനങ്ങളിൽ കരിനിഴൽ വീഴ്ത്താൻ കഴിയില്ല.
ലൈഫ് പദ്ധതി സ്തംഭിപ്പിക്കാൻ ശ്രമിച്ചവരാണ് ഇതിനു പിന്നിൽ. പദ്ധതി നിർത്താൻ കഴിയാത്തതിലെ നിരാശയാണു രാഷ്ട്രീയ ആരോപണങ്ങൾക്ക് പിന്നിൽ. പദ്ധതി സ്ഥംഭിച്ചിട്ടില്ല. മൂന്നു ലക്ഷത്തിൽ പരം വീടുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിക്കാനാണു സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Leave A Comment