വ്യാജ സർട്ടിഫിക്കറ്റ്: മുന്‍കൂര്‍ ജാമ്യം തേടി വിദ്യ ഹൈക്കോടതിയില്‍
പാലക്കാട്: ഗസ്റ്റ് അധ്യാപക അഭിമുഖത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് വിദ്യ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. രഹസ്യമായിട്ടായിരുന്നു വിദ്യ കോടതിയെ സമീപിച്ചത്.
ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി എത്തിയത്. വിഷയത്തില്‍ പോലീസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. താന്‍ കേസില്‍ നിരപരാധിയാണെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് വിദ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി തിങ്കളാഴ്ച വീണ്ടും ഹര്‍ജി പരിഗണിക്കും.
വ്യാജരേഖ വിവാദം പുറത്തുവന്ന് ഒരാഴ്ച പിന്നിടുന്പോഴും വിദ്യ ഒളിവിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജരേഖയുമായി ബന്ധപ്പെട്ട സംഭവം പുറത്തുവ രുന്നത്. തുടക്കം മുതൽ സാങ്കേതിക പ്രശ്നം പറഞ്ഞ് പോലീസ് കേസ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു. മഹാരാജാസ് കോളജ് അധികൃതർ നൽകിയ പരാതി എറണാകുളം പോലീസ് അഗളി പോലീസിന് കൈമാറിയത് ഒരാഴ്ചയ്ക്കു ശേഷമാണ്.
ഇന്നലെ രാവിലെ തൃക്കരിപ്പൂരിലുള്ള വിദ്യയുടെ വീട്ടിലെത്തിയ അഗളി സിഐ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒന്നര മണിക്കൂറോളം പരിശോ ധന നടത്തിയെങ്കിലും ആർജിഎം ഗവ. കോളജിൽ വിദ്യ ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കണ്ടെത്താനായില്ല.
Leave A Comment