മഅദനി ബംഗളൂരുവിലേക്ക് മടങ്ങി
കൊച്ചി: ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണത്തടവ് നേരിടുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കൊച്ചിയിൽനിന്നും ബംഗളൂരുവിലേക്ക് മടങ്ങി. ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണാൻ സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയോടെ ജൂൺ 26നാണ് മഅദനി കേരളത്തിലെത്തിയത്.നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്നു കഴിഞ്ഞ 12 ദിവസും അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജൂലൈ എട്ട് വരെ കേരളത്തിൽ തങ്ങാനുള്ള അനുമതിയാണ് സുപ്രീംകോടതി നൽകിയിരുന്നത്. ഈ സാഹചര്യത്തിലാണ് മഅദനി സ്വദേശമായ അൻവാർശേരിയിലേക്ക് പോകാനാകാതെ ബംഗളൂരുവിലേക്ക് മടങ്ങിയത്.
മഅദനിയോടൊപ്പം ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മുഹമ്മദ് റജീബ്, സലിം ബാബു, നൗഷാദ് തിക്കോടി, സഹായികളായ നാല് പേരും കര്‍ണാടക പോലീസ് ഓഫീസര്‍ ഹേമന്ദും ബംഗളൂരുവിലേക്ക് തിരിച്ചു.
Leave A Comment