കേരളം

സം​സ്ഥാ​ന​ത്ത് ധ​ന പ്ര​തി​സ​ന്ധി രൂ​ക്ഷം, ഓ​ണ​ക്കാ​ല​ത്ത് തീ​പി​ടി​ച്ച വി​ല​യാ​യി​രി​ക്കും: സ​തീ​ശ​ൻ

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ ധന പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയിൽ ഇടപെടുന്നില്ലെന്നും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്നും സതീശൻ വിമർശിച്ചു.

സംസ്ഥാനത്ത് ധന പ്രതിസന്ധി ഉണ്ടെന്നുള്ള വിവരം സർക്കാർ മറച്ചുവയ്ക്കുകയാണ്. കടമെടുക്കുന്നതിൽ മാത്രമാണ് സർക്കാരിന് ശ്രദ്ധ. നികുതി വെട്ടിപ്പ് തടയാൻ പോലും സംവിധാനം ഇല്ല. സർക്കാർ ഫലപ്രദമായി ഇടപെട്ടില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും.

ട്രഷറിയിലെ സ്ഥിതി പരിതാപകരമാണ്. സപ്ലൈകോ അടച്ചുപൂട്ടൽ ഭീഷണിയിലേക്ക് എത്തിയിരിക്കുന്നു. ഈ നില തുടർന്നാൽ ഓണക്കാലത്ത് രൂക്ഷമായ വിലക്കയറ്റമായിരിക്കും ഉണ്ടാകുക.

ധന പ്രതിസന്ധി ഉണ്ടാകുമെന്ന് പ്രതിപക്ഷം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ യുഡിഎഫ് ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave A Comment