പോക്സോ കേസ് ഒത്തുതീർപ്പാക്കിയെന്ന് ; മുൻ എംഎൽഎയ്ക്കെതിരേ അന്വേഷണം
കോഴിക്കോട്: തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായ ജോർജ് എം. തോമസിനെതിരേ ഉയർന്ന ആരോപണങ്ങളിൽ പോലീസ് അന്വേഷണം. കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍റെ പരാതിയിലാണ് പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.
പണം വാങ്ങി പോക്സോ കേസ് ഒത്തുതീർപ്പാക്കി, സാമ്പത്തിക ക്രമക്കേട്, അച്ചടക്ക ലംഘനം എന്നിവ മുൻനിർത്തി സിപിഎം ഒരു വർഷത്തേയ്ക്ക് ജോർജ് എം. തോമസിനെ സസ്പെൻഡ് ചെയ്തിരുന്നു. നടപടിയുടെ ഭാഗമായി കർഷകസംഘം ഭാരവാഹിത്വത്തിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.
ഈ വിഷയങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആവശ്യപ്പെട്ടാണ് ബാലകൃഷ്ണൻ ഡിജിപിക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായി വ്യാഴാഴ്ച വടകര റൂറൽ എസ്പി ഓഫീസിലെത്തി മൊഴി നൽകാൻ ബാലകൃഷ്ണന് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്
Leave A Comment