സയന്‍സിനെ പ്രോത്സാഹിപ്പിക്കുകയെന്നാല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ല: സ്പീക്കര്‍
മലപ്പുറം: സയന്‍സിനെ പ്രോത്സാഹിപ്പിക്കേണ്ടത് ആധുനിക ഇന്ത്യയില്‍ ഏറ്റവും അനിവാര്യമായ കാര്യമാണെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. അത് മതവിശ്വാസത്തെ തള്ളിപ്പറയലല്ലെന്നും ഷംസീര്‍ പറഞ്ഞു.മലപ്പുറത്ത് സ്കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയില്‍ നിന്ന് അടുത്തിടെ കേള്‍ക്കുന്നതെല്ലാം കരളലിയിക്കുന്ന വാര്‍ത്തകളാണ്. എന്നാല്‍ കേരളം മതനിരപേക്ഷതയുടെ മണ്ണാണ്.
എല്ലാ മതവിശ്വാസികളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നാടാണ് കേരളം. ആ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കണം.
നമ്മുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് ഓരോ കുട്ടിയും നടത്തേണ്ടത്. ശക്തമായ മതനിരപേക്ഷ വാദിയാവുകയെന്നതാണ് ആധുനികകാലഘട്ടത്തില്‍ എടുക്കേണ്ട പ്രതിജ്ഞയെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ സ്പീക്കര്‍ ഗണപതിക്കെതിരെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഗണപതിയും പുഷ്പക വിമാനവുമെല്ലാം മിത്തുകളാണെന്നായിരുന്നു പരാമര്‍ശം.
Leave A Comment