കേരളം

മിത്ത് വിവാദത്തിൽ എൻ എസ് എസിന്റേത് അന്തസുള്ള നിലപാട്: ഗണേഷ്കുമാർ

കോ​ട്ട​യം: മി​ത്ത് വി​വാ​ദ​ത്തി​ല്‍ എ​ന്‍​എ​സ്എ​സി​ന്‍റേ​ത് അ​ന്ത​സു​ള്ള നി​ല​പാ​ടെ​ന്ന് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ. മു​ത​ലെ​ടു​പ്പു​ക​ള്‍​ക്ക് സം​ഘ​ട​ന കൂ​ട്ടു​നി​ല്‍​ക്കി​ല്‍​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ക്ര​മ​സ​മ​ര​ത്തി​ന് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കാ​തെ മാ​ന്യ​മാ​യ തീ​രു​മാ​ന​മാ​ണ് സം​ഘ​ട​ന കൈ​ക്കൊ​ണ്ട​തെ​ന്നും എ​ന്‍​എ​സ്എ​സ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം കൂ​ടി​യാ​യ ഗ​ണേ​ഷ് പ്ര​തി​ക​രി​ച്ചു.

മി​ത്ത് വി​വാ​ദ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ര​സ്യ​പ്ര​തി​ഷേ​ധ​ത്തി​നി​ല്ലെ​ന്ന് എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചി​രു​ന്നു. വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഷം​സീ​ര്‍ മാ​പ്പ് പ​റ​യ​ണം. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് പ​രാ​മ​ര്‍​ശം തി​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് നീ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Leave A Comment