'തന്നെ വധിക്കാൻ പാർട്ടിക്കുള്ളിൽ നീക്കം': ഡിജിപിക്ക് പരാതി നൽകി കുട്ടനാട് എംഎൽഎ
ആലപ്പുഴ: തന്നെ കൊലപ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ് ഡിജിപിക്ക് പരാതി നൽകി.
എൻസിപി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസ് കെ. തോമസിന്‍റെ പരാതിയിലുള്ളത്. തന്‍റെ മുൻ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ചാണ് വാഹനം അപകടത്തിൽപെടുത്താൻ ശ്രമിച്ചത്.
പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് എംഎൽഎയുടെ ആരോപണം. തന്‍റെ മുൻ ഡ്രൈവറെ പണം കൊടുത്ത് സ്വാധീനിച്ചുവെന്നും കുട്ടനാട് പാടശേഖരത്തിന് നടുവിലുള്ള ഒരു സ്ഥലത്തുവച്ച് കൃത്യം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നുമാണ് തോമസ് കെ. തോമസ് പറയുന്നത്.
"എനിക്കെതിരെ മൂന്നു കള്ളക്കേസുകളായി. ഇനിയും കേസുകൾ വരും. ഇതുതന്നെയാണ് തോമസ് ചാണ്ടിയ്ക്കെതിരെയും നടത്തികൊണ്ടിരുന്നത്. അതെല്ലാം തള്ളിപ്പോയി. ഒരു കേസിനും പ്രസക്തിയുണ്ടായിരുന്നില്ല. എംഎൽഎ മന്ത്രിയാകും എന്നുകാണുമ്പോഴുള്ള വിഷമമാണ് ഇതിനെല്ലാം പിന്നിൽ'- തോമസ് കെ. തോമസ് പറഞ്ഞു.
Leave A Comment