വീണ വിജയനെതിരേയുള്ള കണ്ടെത്തലുകള്‍ ഗൗരവതരം, പരിശോധിക്കുമെന്ന് ഗവര്‍ണര്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലുകള്‍ ഗുരുതരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വിഷയത്തേക്കുറിച്ച് താന്‍ പഠിച്ചിട്ടില്ല. ഇത് ഗൗരവത്തോടെ തന്നെ പരിശോധിക്കുമെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.വീണാ വിജയനെതിരേ ഉയര്‍ന്ന് വന്നത് ആരോപണങ്ങളല്ല, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. ഇത് വലിയ പ്രാധാന്യമുള്ള വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തേടണോ എന്ന് പിന്നീട് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave A Comment