കേരളം

കെ സി വേണുഗോപാൽ ഇടപെട്ടു; ഓണത്തിന് ബം​ഗ​ളൂ​രു​- ആ​ല​പ്പു​ഴ​ സ്‌​പെ​ഷ്യ​ല്‍ ബ​സ് സ​ര്‍​വീ​സ്

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക ആ​ര്‍​ടി​സി ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് ര​ണ്ട് സ്‌​പെ​ഷ്യ​ല്‍ എ​സി ബ​സു​ക​ള്‍ അ​നു​വ​ദി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ടി​ക്ക​റ്റ് കൊ​ള്ള ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യു​ള്ള കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രിന്‍റെ തീ​രു​മാ​നം.

ഓ​ഗ​സ്റ്റ് 25ന് ​രാ​ത്രി 8.14നും 8.30​നും ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും സ്‌​പെ​ഷ്യ​ല്‍ ബ​സു​ക​ള്‍ ആ​ല​പ്പു​ഴ​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്കും ഏ​റെ ഗു​ണ​ക​ര​മാ​കു​ന്ന ത​ര​ത്തി​ലാ​ണ് സ​ര്‍​വീ​സ്.

ഓ​ണ​ക്കാ​ല​ത്ത് ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കു​മോ എ​ന്ന​ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ അ​റി​യാം.

Leave A Comment